ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അശാന്തി അവസാനിക്കുന്നില്ല. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചിട്ടെന്ന് പാകിസ്ഥാന് സൈന്യം അവകാശപ്പെട്ടു.
രാഖ്ചിക്രി സെക്ടറില്‍ നിരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യയുടെ ചാര ഡ്രോണ്‍ ആണ് വെടിവെച്ചിട്ടതെന്നും അവശിഷ്ടങ്ങള്‍ കണ്ടെടുത്തെന്നും ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.
2016 നവംബറിലും ഇതേസ്ഥലത്ത് പാക് വ്യോമാതിര്‍ത്തി ലംഘിച്ച് നിരീക്ഷണം നടത്തിയ ഇന്ത്യന്‍ ഡ്രോണ്‍ പാക് സൈന്യം വെടിവെച്ചിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.
Post Your Comments