Latest NewsCricketNewsSports

ജീവിതത്തില്‍ ക്രിക്കറ്റിനുമപ്പുറം സൗഹൃദത്തിനും സ്ഥാനമുണ്ടെന്ന് തെളിയിച്ച് ഇന്ത്യ-പാകിസ്താന്‍ താരങ്ങള്‍

ബഹ്‌റൈന്‍ : ജീവിതത്തില്‍ ക്രിക്കറ്റിനുമപ്പുറം സൗഹൃദത്തിനും സ്ഥാനമുണ്ടെന്ന് തെളിയിച്ച് ഇന്ത്യ-പാകിസ്താന്‍ താരങ്ങള്‍. ബഹ്‌റൈനിലെ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ച താരങ്ങള്‍ ക്യാമ്പിലെ 2000ത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം പങ്കിട്ടാണ് സൗഹൃദം പുതിക്കിയത്. തങ്ങളെ കാണാന്‍ തടിച്ചു കൂടിയവരെ അതിസംബോധന ചെയ്ത രണ്ടു പേരും സ്‌നേഹവും, സാഹോദര്യവും, പുലര്‍ത്തണമെന്നും ലോക സമാധാനം കാത്തു സൂക്ഷിക്കണമെന്നും പറഞ്ഞു.

ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യ,പാകിസ്താന്‍, ബംഗ്ലാദേശ്,ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് ഭക്ഷണം നല്‍കിയത്. തനിക്കിത് പുതിയ അനുഭവമായിരുന്നെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഹര്‍ഭജന്‍ സിങ്ങ് പറഞ്ഞു. അഫ്രീദിക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല. ക്യാംപിലുള്ളവര്‍ക്കൊപ്പം ഏറെ നേരം ചിലവിട്ട താരങ്ങള്‍ അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് തിരിച്ചു പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button