ജാഗ്വാര്‍ ലാൻഡ് റോവറിന്റെ എസ്യുവി ഡിസ്കവറിയുടെ പുതിയ പതിപ്പ് വിപണിയിൽ. പെട്രോൾ മോഡലിന് 71.38 ലക്ഷം മുതലും ഡീസൽ മോഡലിന് 82 ൽ ലക്ഷം മുതലുമാണ് വില. 1989 ൽ വിപണിയിലവതരിപ്പിക്കപ്പെട്ട ഡിസ്കവറിയുടെ അഞ്ചാം പതിപ്പ് ആഗോളതലത്തിലെത്തി ഒരു വർഷം കഴിഞ്ഞാണ് ഇന്ത്യയിൽ വരുന്നത്.
പെട്രോൾ മോഡലിന് 71.38 ലക്ഷം മുതലും ഡീസൽ മോഡലിന് 82 ൽ ലക്ഷം മുതലുമാണ് വില. എസിയുവിയുടെ ഡീസൽ പതിപ്പിൽ 3750 ആർപിഎമ്മിൽ 190 ബിഎച്ച്പി കരുത്തും 2000 ആർപിഎമ്മിൽ 600 എൻഎം ടോർക്കുമുള്ള 2993 സിസി എൻജിനാണുള്ളത്. പെട്രോൾ പതിപ്പിൽ 6500 ആർപിഎമ്മിൽ 250 ബിഎച്ച്പി കരുത്തും 3500 മുതൽ 5000 വരെ ആർപിഎമ്മിൽ 450 എൻഎം 2995 സിസി പെട്രോൾ എൻജിനുമാണ്.
Post Your Comments