ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി രാജ്യത്തെ സാമ്പത്തിക മേഖലയിൽ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉത്‌പാദനവും വില്‌പനയും നിലച്ചതിനാല്‍ കാര്‍, മോട്ടോര്‍ സൈക്കിള്‍, ട്രക്ക് എന്നിവയ്ക്ക് നികുതിയിളവ് വേണമെന്ന് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്രി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചറേഴ്‌സ് (സിയാം) കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിലവില്‍ 28 ശതമാനമാണ് വാഹനങ്ങള്‍ക്ക് ജി.എസ്.ടി. പുറമേ സെസുമുണ്ട്. വാണിജ്യ വാഹനങ്ങള്‍ക്ക് ജി.എസ്.ടി 12-18 ശതമാനം ആണ്. കോവിഡ് മൂലം വില്ക്കാനാവാത്ത പഴയ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേക ഇന്‍സെന്റീവ്, വില്പന വര്‍ദ്ധിപ്പിക്കാനും വരുമാനം കൂട്ടാനും ആനുകൂല്യം എന്നിവയും വേണം. മാര്‍ച്ച് 31ന് സമാപിച്ച 2019-20 വര്‍ഷത്തില്‍ ആഭ്യന്തര വാഹന വില്‌പന 18 ശതമാനം ഇടിഞ്ഞിരുന്നു. .
ഇന്ത്യയുടെ ജി.ഡി.പിയില്‍ 27 ശതമാനവും മാനുഫാചറിംഗ് മേഖലയില്‍ 49 ശതമാനവും പങ്കുവഹിക്കുന്നത് വാഹന മേഖലയാണ്. വാഹനങ്ങള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും പത്തു ശതമാനം നികുതിയിളവ് വേണമെന്നാണ് വാഹന നിര്‍മ്മാതാക്കളുടെ ആവശ്യം. കൊവിഡും ലോക്ക്ഡൗ ണും സൃഷ്‌ടിച്ച ആഘാതം മൂലം ഫാക്‌ടറികളില്‍ നിന്ന് ഡീലര്‍ഷിപ്പുകളിലേക്കുള്ള വാഹന വില്‌പന 2020-21ല്‍ 12 ശതമാനം വരെ ഇടിഞ്ഞേക്കുമെന്നും സിയാം വ്യക്തമാക്കി.
Post Your Comments