കോവിഡ് 19 വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവനങ്ങളും കൂടുതൽ ദിവസത്തേക്ക് നീട്ടി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ. വാറന്റി കാലാവധി രണ്ട് മാസത്തേക്ക് നീട്ടി നല്‍കും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് 23 നും ലോക്ക്ഡൗണ്‍ കാലയളവ് അവസാനിക്കുന്നതിനും ഇടയില്‍ എക്‌സ്റ്റെന്‍ഡഡ് വാറണ്ടിയുള്ള വാഹനങ്ങള്‍ക്ക് 1,000 കിലോമീറ്റര്‍ വരെ അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ അവസാനിച്ച് 30 ദിവസത്തിനുശേഷവും അറ്റകുറ്റപ്പണികള്‍ക്ക് വാറന്റി ക്ലെയിം ചെയ്യാന്‍ സാധിക്കും. .ഇവയ്ക്കു പുറമേ സൗജന്യ സേവന ഷെഡ്യൂളുകള്‍ എല്ലാ വാഹനങ്ങളിലും രണ്ട് മാസം അല്ലെങ്കില്‍ 3,200 കിലോമീറ്റര്‍ വരെ കമ്പനി നീട്ടി നല്‍കിയിട്ടുണ്ടെന്നും ഡീലര്‍ഷിപ്പുകളോടും ഇക്കാര്യം അറിയിക്കുമെന്നും കമ്പനി അറിയിച്ചു.
അടിയന്തിര സാഹചര്യങ്ങളില്‍ റോഡ് സൈഡ് സഹായ നമ്പറുകള്‍ ഇപ്പോഴും സജീവമാണ്.
അതോടോപ്പം തന്നെ കാറുകള്‍ക്കായുള്ള സര്‍വ്വീസ് അപ്പോയിന്റ്‌മെന്റുകള്‍ ഓണ്‍ലൈനായി എടുക്കാനായി ഇന്റഗ്രേറ്റഡ് ബുക്കിംഗ് സിസ്റ്റം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഉപഭോക്താവ് കാറിന്റെ വിശദാംശങ്ങള്‍ നല്‍കണം, അതിനു ശേഷം അടുത്തുള്ള ഡീലറിനെ തിരഞ്ഞെടുത്ത് ആവശ്യമുള്ള സേവന ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ലഭ്യമായ സ്ലോട്ടുകളില്‍ നിന്ന് തീയതിയും സമയവും തിരഞ്ഞെടുത്ത ശേഷം കമ്പനി ഒരു ഇ-മെയില്‍ അയയ്ക്കുമ്പോൾ അപ്പോയിന്റ്‌മെന്റ് സ്ഥിരീകരിക്കും.
ആഴ്ച്ചയില്‍ ഒരിക്കല്‍ എങ്കിലും വാഹനങ്ങള്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ എങ്കിലും സ്റ്റാര്‍ട്ട് ചെയ്തിടാന്‍ നിര്‍മ്മാതാക്കള്‍ ഉടമകളോട് അഭ്യർത്ഥച്ചു. വാഹനങ്ങളുടെ ബാറ്ററിയുടെ ആയുസ്സ് ആരോഗ്യകരമായി നിലനിര്‍ത്താനും ആവശ്യ സന്ദര്‍ഭങ്ങളില്‍ വാഹനങ്ങള്‍ സ്റ്റാര്‍ട്ടാകാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
Post Your Comments