ന്യൂഡല്‍ഹി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ജനപ്രിയ മോഡലായ ക്വിഡിനെ അടിസ്ഥാനമാക്കി എത്തിക്കുന്ന ട്രൈബര്‍ എന്ന സെവന്‍ സീറ്റര്‍ എംപിവി ഇന്ന് അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിക്കുവേണ്ടി ട്രൈബറിന് പ്രത്യേകം ഡിസൈനും നിര്‍മാണവുമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹിയിലാണ് ട്രൈബറിന്റെ ഗ്ലോബല്‍ ലോഞ്ച്.
അവതരണത്തിനു മുന്നോടിയായി വാഹനത്തിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു.
റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട് ടീസറനുസരിച്ച് പുതിയ വാഹനത്തിന്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവ ടീസറില്‍ കാണാം. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ് കൂടാതെ സൈഡ് എയര്‍ബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ടാകും. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എംപിവികളുടെ ഡിസൈന്‍ ട്രൈബറിലും പ്രകടമായേക്കും.
സിഎംഎഫ്-എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് 4.5 മുതല്‍ 7 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്വിഡില്‍ ഉപയോഗിക്കുന്ന 1 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്റെ കരുത്തുകൂടിയ വകഭേദവും 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുമാവും ട്രൈബറില്‍ ഇടംപിടിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments