ന്യൂ ഡൽഹി : കനത്ത തിരിച്ചടി നേരിട്ട് ടാറ്റ മോട്ടോഴ്‌സ്. ഓഗസ്റ്റ് മാസത്തില്‍ ആഗോള വില്‍പ്പനയില്‍ 32 ശതമാനത്തിന്‍റെ ഇടിവ് കമ്പനി നേരിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പടെ 72,624 വാഹനങ്ങളാണ് വിറ്റതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ 1,07,030 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. ടാറ്റാ മോട്ടോഴ്സ് കോമേഴ്ഷ്യല്‍ വാഹനങ്ങളുടെയും ടാറ്റാ ദെയ്‍വുവിന്‍റെയും വില്‍പ്പന 45 ശതമാനം ഇടിഞ്ഞു. ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 61,328 യൂണിറ്റുകളില്‍ നിന്ന് 47,098 യൂണിറ്റുകളായി കുറവ് രേഖപ്പെടുത്തി.
Also read : കാത്തിരിപ്പുകൾ അവസാനിച്ചു : ഇന്ത്യയിലെ ആദ്യ ബിഎസ് 6 സ്കൂട്ടർ ഹോണ്ട വിപണിയിലെത്തിച്ചു
Post Your Comments