KeralaLatest NewsNews

ഐഎസിനെതിരെ പറയാത്തത് മോശമായി ഒന്നുമില്ലാത്തതിനാൽ: ഫാ. ടോം

കോഴിക്കോട്: ഐഎസിനെതിരെ പറയാത്തത് പേടിച്ചിട്ടല്ലെന്ന് ഫാദർ ടോം ഉഴുന്നാലിൽ. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലിനു കോഴിക്കോട് പൗരാവലിയുടെ ആദരം. തന്റെ മോചനം നാടിന്റെ പ്രാർഥന ദൈവ സന്നിധിയിൽ എത്തിയതിന്റെ തെളിവാണെന്ന് ഉഴുന്നാലിൽ പറഞ്ഞു.

പലർക്കും തന്നോടു തടവിലാക്കിയവരെക്കുറിച്ചു മോശം പറയാത്തതിൽ പരിഭവമുണ്ട്. മോശമായി പറയാൻ ഒന്നുമില്ല, അത് പേടിച്ചിട്ടോ എന്തെങ്കിലും സിൻഡ്രോം ഉള്ളതു കൊണ്ടോ അല്ല. അവർ രണ്ടു കന്യാസ്ത്രീകളെ തന്റെ കൺമുന്നിലാണ് വധിച്ചത്. എന്നിട്ടും അവർ തന്നെ ഉപദ്രവിക്കാതിരുന്നെങ്കിൽ താൻ വിശ്വസിക്കുന്ന ദൈവം അവരുടെ ഉള്ളിൽ സ്പർശിച്ചു എന്നാണ് അതിന്റെ അർഥം.

ഇതിനു ഭാരത സഹോദരങ്ങളുടെയും ലോകമെങ്ങുമുള്ള വിശ്വാസികളുെടയും പ്രാ‍ർഥന തുണയായി. അവർ വിഡിയോയിൽ കണ്ട ദൃശ്യങ്ങൾ ചിത്രീകരിക്കും മുൻപ് പേടിക്കേണ്ടെന്ന് പറഞ്ഞിരുന്നു. അവർ വിഡിയോയിൽ പറഞ്ഞ വാക്കുകൾ പറയിച്ചതാണ്. അല്ലാതെ, അവർ ചെയ്ത ദ്രോഹം താൻ മറച്ചു വച്ചു സംസാരിക്കുകയല്ല. ശരീരം പ്രമേഹമുള്ളതു കൊണ്ടാണ് ക്ഷീണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button