KeralaLatest NewsNews

കേരളത്തിന് ശീതീകരിച്ച ആരാധനാലയങ്ങൾ ആവശ്യമില്ല: എ.കെ.ആന്റണി

കൊച്ചി: ശീതികരിച്ച ആരാധനാലയങ്ങൾക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. കേരളത്തിൽ എസി ആരാധനാലയങ്ങളുടെ ആവശ്യമില്ലെന്നും ഇവിടങ്ങളിലെ സമ്പത്ത് നല്ല കാര്യങ്ങൾക്കല്ല ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കൊച്ചിയിൽ പൊതുചടങ്ങിൽ പ്രസംഗിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

‘കേരളത്തിലെ ആരാധനാലയങ്ങളിൽ സമ്പത്തു കുന്നുകൂടുകയാണ്. കേരളത്തിന് എ.സി ആരാധനാലയങ്ങളുടെ ആവശ്യമില്ല. അനാവശ്യ ചെലവുകൾ ആരാധനാലയങ്ങളുടെ നടത്തിപ്പുകാർ നിയന്ത്രിക്കണം. കണക്കില്ലാത്ത സമ്പത്താണ് എത്തുന്നത്. നല്ല കാര്യങ്ങൾക്കല്ല അതു മുഴുവൻ വിനിയോഗിക്കപ്പെടുന്നത്. കോടികൾ മുടക്കി ആരാധനാലയങ്ങൾ പുനരുദ്ധരിക്കേണ്ട ആവശ്യമുണ്ടോ ? ഈ സമ്പത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു കൂടേ ? ഭൂരിപക്ഷത്തിന്റേതു മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും ഇതിൽടുമെന്ന്’ ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button