ന്യൂഡല്‍ഹി: ഐഎസ് ആക്രമണത്തിനിടെ കാണാതായ ഇന്ത്യാക്കാർക്കായി വിദേശ കാര്യ സഹമന്ത്രി വി കെ സിങ്. 39 ഇന്ത്യക്കാർക്കായി വി കെ സിങ് ഇറാഖില്‍ എത്തി. 39 ഇന്ത്യക്കാരെയാണ് 2014 മുതല്‍ ഇറാഖില്‍ കാണാതായിട്ടുളളത്. ഇറാഖി എന്‍എസ്എയില്‍ നിന്ന് ലഭിച്ച അവസാന വിവരം ഇവര്‍ ബാദുഷ് ജയിലിലുണ്ടെന്നാണ്. ഇത് 2016 ല്‍ ആയിരുന്നു. ഇവരെക്കുറിച്ച് അതിന് ശേഷം പുതിയ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് 39 ഇന്ത്യക്കാര്‍ക്കും എന്തു സംഭവിച്ചു എന്നതില്‍ വ്യക്തത വരുത്താതെ അവര്‍ മരണപ്പെട്ടു എന്ന് വിധി എഴുതുന്നത് മനുഷ്യത്വം അല്ലെന്ന് പറഞ്ഞിരുന്നു. ഇവരുടെ ബന്ധുക്കളില്‍ നിന്ന് കാണാതായവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ സാംപിളുകൾ സ്വീകരിച്ചിരുന്നു.
വി കെ സിങിന്റെ ഇറാഖ് സന്ദര്‍ശനം ഈ സാഹചര്യത്തിലാണ്. ദേശിയ സുരക്ഷ ഉപദേഷ്ടാവും സൈനികമേധാവിയും ഉള്‍പ്പെടെയുളള ഇറാഖി ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് മന്ത്രി ചര്‍ച്ച നടത്തും.
Post Your Comments