Latest NewsIndiaNews

ഹാര്‍ദിക്ക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്

അഹമ്മദാബാദ്: പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. 2016ല്‍ ബിജെപി എംഎല്‍എ റിഷികേശിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മേഹ്സന ജില്ലയിലെ വീസനഗര്‍ കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ഹാര്‍ദിക് പട്ടേലിനു പുറമേ ലാല്‍ജി പട്ടേലിനെതിരെയും മറ്റ് ചില പട്ടിദാര്‍ നേതാക്കൾക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നടത്തിയ പ്രക്ഷോഭങ്ങളിലാണ് എംഎല്‍എയ്ക്കു നേരെ ആക്രമണം ഉണ്ടായത്.
2016ല്‍ വീസനഗറില്‍വച്ച്‌ റിഷികേശിന്‍റെ കാറിനുനേരെ കല്ലെറിയുകയും 2015 ജൂലൈയില്‍ എംഎല്‍എയുടെ വീസനഗറിലുള്ള ഓഫീസുകള്‍ക്ക് നേരെയും ആക്രമണം നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button