തിരുവനന്തപുരം: പോലീസുകാർക്ക് സുപ്രധാന നിർദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. നവമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടിയുണ്ടാകും. പോലീസുകാർ തെറ്റായ സന്ദേശങ്ങളും അപകീർത്തികരമായ പോസ്റ്റുകളും പ്രചരിപ്പിച്ചാൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ അടുത്ത കാലത്ത് നവമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത 17 ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തിരുന്നു. ഇവരെ സസ്പെൻഡ് ചെയ്തു. പലരും സീനിയർ ഉദ്യോഗസ്ഥർക്കും ഭരണകർത്താക്കൾക്കും എതിരെ തെറ്റായ സന്ദേശങ്ങളും അപകീർത്തികരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതു സേനയിൽ പാലിക്കേണ്ട പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്. അതു കൊണ്ട് ഇത്തരം പ്രവർത്തനം നടത്തുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകും.
Post Your Comments