കാസര്‍കോട്: പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. സംസ്ഥാന പോലീസ് മോധാവി ലോക്‌നാഥ് ബെഹാറയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കാസര്‍കോട് ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ചില പോലീസ് ഉദ്യാഗസ്ഥര്‍ക്ക് ബാലറ്റ് കിട്ടിയില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. 33 പോലീസുകാരാണ് പരാതി നല്‍കിയത്. പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.
യുഡിഎഫ് അനുഭാവികളായ പോലീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ട് കിട്ടിയില്ലെന്നായിരുന്നു പരാതി. സ്റ്റേഷനിലെ 33 പേര്‍ക്ക് ബാലറ്റ കിട്ടിയില്ല എന്നാണ് പരാതി. ഇവിടെ 11 പേര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചതെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് പോലീസുകാര്‍ കാസര്‍കോട് കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
Post Your Comments