റിയാദ്•സൗദിയില്‍ കുടുങ്ങിയ പഞ്ചാബ് സ്വദേശികളായ സുനില്‍ കുമാര്‍, ആഷാസിംഗ് എന്നിവരെ സാമുഹ്യപ്രവര്‍ത്തകനും ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയൂബ് കരൂപടന്ന, മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍ എന്നിവരുടെ ശ്രമഫലമായി നാട്ടിലെത്തിചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നാട്ടില്‍ നിന്ന് വിസ എജന്റിന് ഓരോ ലക്ഷം വീതം കൊടുത്താണ് ജോലിക്കായി ഡ്രൈവര്‍ വിസയില്‍ കുവൈത്തില്‍ എത്തിയത് അവിടെ എത്തി മൂന്നാഴ്ച കഴിഞ്ഞിട്ടും പറഞ്ഞ ജോലിയോ ഒന്നും തന്നെ ലഭിച്ചില്ല ജോലിയെ കുറിച്ച് ചോദിച്ചാല്‍ ഉടനെ ശരിയാകും എന്നുള്ള മറുപടിയാണ് ലഭിച്ചിരുന്നത് ഒരുമാസം കഴിഞ്ഞപ്പോള്‍ സ്പോന്സര് തനിക്കു സൗദിയില്‍ കൃഷി തോട്ടങ്ങള്‍ ഉണ്ടെന്നും നമുക്കവിടെ വിസിറ്റ് ചെയ്യാമെന്ന് പറഞ്ഞ് സൗദിയിലെക്കുള്ള വിസിറ്റ് വിസ ശരിയാക്കി ദമാമ്മിന് അടുത്തുള്ള ഒരു കൃഷി തോട്ടാത്തില്‍ കൊണ്ടുവരുകയും രണ്ടുദിവസത്തിനുള്ളില്‍ അവരെ അവിടെ നിര്‍ത്തി കള്ളങ്ങള്‍ പറഞ്ഞ് സ്പോണ്സര് കുവൈത്തിലേക്ക് കടന്ന് കളയുകയും ചെയ്തു പിന്നിടാണ് സുനില്‍കുമാറും ആഷാസിങ്ങും അറിയുന്നത് തങ്ങള്‍ ചതിക്കപെട്ടതാണെന്നും കൃഷിതോട്ടം മറ്റൊരു ഉടമയുടെത് ആയിരുന്നുവെന്ന് അറിയുന്നത്
ശമ്പളം പോലും ഇല്ലാതെ ആറുമാസം അവിടെനില്ക്കുകയും തോട്ടത്തിലെ മറ്റുള്ളവരുടെ കരുണയില്‍ പട്ടിണികിടക്കാതെ രക്ഷപെടുകയാണ് ഉണ്ടായത് കുവൈത്തി സ്പോണ്‍സറുടെ ചതിയില്‍ പെട്ടാണ് ഇരുവരും സൗദിയില്‍ കുടുങ്ങിയത് നാട്ടില്‍ നിന്ന് ഏതോ സുഹുര്‍ത്ത് വഴി അയൂബ് കരൂപടന്നയുടെ മൊബൈല്‍ നമ്പര്‍ കിട്ടുകയും അദ്ദേഹത്തെവിളിക്കുകയും ഉടനെതന്നെ മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലുരും കൂടി ദമ്മാമില്‍ പോയി ഇരുവരെയും കൂട്ടികൊണ്ടുവരുകയും രണ്ടര മാസത്തോളം അവര്‍ക്ക് വേണ്ട താമസം ഭക്ഷണം ഉള്‍പ്പടെ എല്ലാ സഹായങ്ങള്ളും ചെയ്തു കൊടുക്കുകയും നാട്ടിലേക്ക് പോകുന്നതിനുള്ള യാത്രാരേഖകള്‍ ശേരിയാക്കുകയും ചാരിറ്റി ഓഫ് പ്രവാസി നല്‍കുകയും നല്‍കുകയും ചെയ്തു തന്ന സഹായത്തിന് പ്രത്യേകിച്ച് മലയാളികളുടെ ഇടപെടലിന് നന്ദിയും കടപാടും അറിയിച്ച് ഇരുവരും കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് യാത്രയായി.
Post Your Comments