പാരിസ്: ഐഎസിനെ വേരോടെ അറുക്കാൻ ലോകരാജ്യങ്ങൾ. സിറിയയിൽ അവശേഷിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരിൽ വിദേശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംരക്ഷിക്കേണ്ടതില്ലെന്നു വിവിധ രാജ്യങ്ങളുടെ ‘നിശബ്ദ’ നിർദേശം. സിറിയയിൽ ഐഎസിനൊപ്പം ചേർന്നിരിക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് ഒട്ടേറെ പേരാണ്. എന്നാൽ വിവിധ രാജ്യങ്ങൾ യുദ്ധത്തിനിടെ ഇവർ കൊല്ലപ്പെട്ടാൽ പോലും രാജ്യത്തിനു യാതൊരു പ്രശ്നവുമില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഇക്കാര്യത്തിൽ നേരിട്ടുള്ള നിർദേശം നല്‍കിയിട്ടില്ലെങ്കിലും പലപ്പോഴായി ലോകരാജ്യങ്ങൾ നയം വ്യക്തമാക്കിക്കഴിഞ്ഞു. ഭീകരരെ വേരോടെ അറുത്തുമാറ്റാനുള്ള അനൗദ്യോഗിക നിർദേശമെത്തിയിരിക്കുന്നത് അവശേഷിക്കുന്ന ഭീകരരുമായുള്ള പോരാട്ടം സിറിയയിലെ റാഖയിൽ പുരോഗമിക്കുന്നതിനിടെയാണ്.
റാഖയിലെ ഒരു സ്റ്റേഡിയത്തിലും ആശുപത്രിയിലും മുന്നൂറോളം ഭീകരർ ഒളിവിലുണ്ടെന്നാണു സൂചന. കീഴടങ്ങണമോയെന്ന കാര്യത്തിൽ ഇവർക്കിടയിൽ തർക്കം നിലനിൽക്കുകയാണെന്നും സൈന്യം പറയുന്നു. രണ്ടു ദിവസത്തിനകം 75 തവണയാണ് ഭീകരർക്കെതിരെ വ്യോമാക്രമണം നടത്തിയത്. ഐഎസ് തയാറാക്കി വച്ച കാർ ബോംബുകളും തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments