കോട്ടയം : സോളർ കേസ് ഒറ്റക്കെട്ടായി നേരിടാൻ യുഡിഎഫ് തീരുമാനമായി.കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിശദീകരണ യോഗം കോട്ടയത്ത് സങ്കടിപ്പിച്ചു.ഭരണപരാജയം മറച്ചുപിടിക്കാനാണ് സർക്കാർ പ്രതിപക്ഷത്തിന് നേരെ പുതിയ തന്ത്രങ്ങൾ പ്രയോഗിക്കുന്നതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിന്‍റെ ഭരണപരാജയം മറയ്ക്കാനാണ് സോളർ കേസിലെ ഈ നടപടി. ഉമ്മൻ ചാണ്ടിക്കും മറ്റ് നേതാക്കൾക്കും വേണ്ടി ഒറ്റക്കെട്ടായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. .മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച ആർക്കെതിരെയും സോളർ കമ്മീഷന് മുന്നിൽ തെളിവുകൾ കിട്ടിയിട്ടില്ല. പിന്നെ എങ്ങനെയാണ് നിഗമനത്തിലെത്തിയതെന്നറിയാനാണ് റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് ഉമ്മൻ ചാണ്ടിയും യോഗത്തിൽ പറയുകയുണ്ടായി .യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.
Post Your Comments