ഗുജറാത്ത്: ‘പ്രധാനപ്പെട്ട തീരുമാനങ്ങൾ’ ഇനിയും പ്രതീക്ഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക പരിഷ്കാരങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ഇനിയും ഉണ്ടാകാം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ എല്ലാ പരിഷ്കാരങ്ങൾക്കും കനത്ത തീരുമാനങ്ങൾക്കു ശേഷം നേരായ പാതയിലാണെന്ന് മോദി പറഞ്ഞു. ഒട്ടേറെ സാമ്പത്തിക വിദഗ്ധർ തന്നെ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്തിടെ പുറത്തു വന്ന കണക്കുകൾ പ്രകാരം കൽക്കരി, വൈദ്യുതി, പ്രകൃതിവാതകം തുടങ്ങിയവയുടെ ഉൽപാദനത്തിൽ വൻ വർധനവാണുണ്ടായിരിക്കുന്നത്.
ഇന്ത്യയിൽ വിദേശ കമ്പനികൾ റെക്കോർഡ്തോതിലാണു നിക്ഷേപം നടത്തുന്നത്. 30,000 കോടി ഡോളറിൽ നിന്ന് ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 40,000 കോടി ഡോളറിലെത്തിയിരിക്കുന്നു. സാമ്പത്തിക പരിഷ്കാരം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളാണ് ഇതുവരെയെടുത്തത്. അതു തുടരുകയും ചെയ്യും.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും നിലനിർത്തും. മാത്രമല്ല രാജ്യത്തു നിക്ഷേപം കൂട്ടാനും സാമ്പത്തിക വികസനത്തിനും സാധ്യമായതെല്ലാം ചെയ്യുമെന്നും മോദി പറഞ്ഞു.
Post Your Comments