Latest NewsNewsIndia

ഗാര്‍ഹിക പീഡനം: യുവരാജ് സിങിനെതിരെ കേസില്ല

ന്യൂഡല്‍ഹി: സഹോദരന്റെ ഭാര്യയും റിയാലിറ്റി ഷോ മുന്‍ മത്സരാര്‍ത്ഥിയുമായ ആകാന്‍ഷ, യുവരാജ് സിങിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യുവിക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകനായ ദമന്‍ബിര്‍ സിങ്. 2015 സെപ്റ്റംബറില്‍ ദാമ്പത്യം മതിയാക്കി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മടങ്ങിയ ആകാൻഷ 2017 അവസാനത്തോടെയാണ് പരാതി നല്‍കാനെത്തിയിരിക്കുന്നത്. ഇവര്‍ നല്‍കിയ പരാതി അടിസ്ഥാനരഹിതവും വഞ്ചനാപരവും സമയം കളയുന്നതുമാണെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

അപകീര്‍ത്തിപരമായ ആരോപണങ്ങളാണ് ഇപ്പോള്‍ ആകാന്‍ഷ തന്റെ കക്ഷികള്‍ക്കെതിരെ ഉന്നയിക്കുന്നത്. ഇവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്റെ കക്ഷികളുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ഇതിനെതിരെ ശബ്‌നം സിങ് രണ്ടു കോടി രൂപ വ്യവഹാര ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും ദമന്‍ബിര്‍ സിങ് പത്രകുറിപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button