മുംബൈ: ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ആദം ഗിൽക്രിസ്റ്റിനോട് ഉപമിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ക്രിക്കറ്റിലേക്ക് വന്നപ്പോൾ പതിവുരീതികൾ മാറ്റിമറിച്ച താരമായിരുന്നു ഗില്ലിയെന്നും പന്തിനെ കുറിച്ചും തനിക്ക് അങ്ങനെയാണ് തോന്നുന്നതെന്നും യുവരാജ് പറഞ്ഞു.
‘ഇന്ത്യയെ സംബന്ധിച്ച് മികച്ച കണ്ടെത്തലാണ് റിഷഭ് പന്ത്. ഓസ്‌ട്രേലിയയുടെ മുൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റിനെ പോലെയാണ് ഞാൻ റിഷഭിനെ കാണുന്നത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് വന്നപ്പോൾ പതിവുരീതികൾ മാറ്റിമറിച്ച താരമായിരുന്നു ഗില്ലി. റിഷഭിനെ കുറിച്ചും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. നേരത്തെ ബാറ്റ് ചെയ്യവേ വിക്കറ്റ് നഷ്ടപ്പെടുത്തിയ രീതിയുടെ പേരിൽ പന്ത് ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു.’
Read Also:- ധോണി ഐപിഎൽ നിർത്തിയാൽ താനും നിർത്തും: പ്രഖ്യാപനവുമായി ഇന്ത്യൻ താരം
‘ഇപ്പോൾ അവനെ കുറിച്ച് പോസിറ്റീവായ കാര്യങ്ങൾ കേൾക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. മാച്ച് വിന്നറാണെന്ന് പന്ത് തെളിയിച്ചു. ഓസ്‌ട്രേലിയയിലെ കടുപ്പമേറിയ സാഹചര്യങ്ങളിൽ അവൻ ഉജ്ജ്വലമായി കളിച്ചു. ഇംഗ്ലണ്ടിനെതിരേ തകർപ്പൻ സെഞ്ചുറിയും നേടി. മധ്യ നിരയിലെ നിർണായക താരമായി റിഷഭ് മാറിയിരിക്കുകയാണ്. ഭാവിയിൽ ഇന്ത്യൻ ക്യാപ്റ്റനാവാനുള്ള മിടുക്കും അവനുണ്ട്’ യുവി പറഞ്ഞു.
Post Your Comments