KeralaLatest NewsNews

‘ടിക്കറ്റെടുത്തോ, സിനിമ തുടങ്ങുമ്പോഴേക്കും ഞാനെത്തും ‘ പുതിയ കാംപെയിനുമായി കെഎംആര്‍എല്‍

കൊച്ചി: യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും സീസണ്‍ യാത്രയെ പ്രോത്സാഹിപ്പിക്കുന്നിതിനും വേണ്ടി കെഎംആര്‍എല്‍ പുതിയ കാംപെയിൻ ആരംഭിക്കുന്നു. ‘ടിക്കറ്റെടുത്തോ, സിനിമ തുടങ്ങുമ്പോഴേക്കും ഞാനെത്തും ‘ എന്നാണ് കാംപെയിന്റെ പേര്.

യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ആദ്യഘട്ടത്തില്‍ ‘നെല്ലിക്ക മധുരിച്ചുതുടങ്ങി ‘ എന്ന കാംപെയിന്‍ കെഎംആര്‍എല്‍ അവതരിപ്പിച്ചിരുന്നു. സുരക്ഷിതവും സുഗമവും സമയലാഭം നല്‍കുന്നതുമായ മെട്രോ യാത്രയിലൂടെ, സമയനിഷ്ഠമായ സംസ്‌കാരത്തെ വളര്‍ത്തിയെടുക്കാനാണ് കാംപെയിന്‍ ലക്ഷ്യമാക്കുന്നതെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.

ലുലു മാളിലേക്കും ചെന്നൈ സില്‍ക്ക്സിലേക്കുമുള്ള മെട്രോ ഇടനാഴിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കാംപെയിന്‍ വിജയമാകുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ. ഇവ കൂടാതെ ജനത്തിരക്കേറിയ മറ്റു സ്ഥാപനങ്ങളിലേക്കും സ്റ്റേഷനില്‍ നിന്ന് ഇടനാഴികള്‍ ഒരുക്കാന്‍ പദ്ധതികള്‍ ഉണ്ടെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button