Latest NewsCinemaMollywoodMovie Gossips

തകഴിയുടെ നോവലിനെ അടിസ്ഥാനമാക്കി ജയരാജ് ചിത്രമൊരുങ്ങുന്നു

മലയാള സാഹിത്യത്തിലെ മോപ്പസാങ് തകഴിയുടെ പ്രശസ്ത നോവൽ കയറിനെ അടിസ്ഥാനമാക്കി സിനിമയൊരുങ്ങുന്നു. ജയരാജ് സംവിധാനം ചെയുന്ന ചിത്രത്തിന് ‘ഭയാനകം’ എന്നാണ് പേര് നൽകിയിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജയരാജ് തന്നെയാണ്.

തകഴി എഴുത്തിലൂടെ ജീവൻ നൽകിയ പോസ്റ്റ്മാൻ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത് രഞ്‌ജി പണിക്കരാണ്.അദ്ദേഹം ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്.ശ്രീകുമാരന്‍ തമ്പി എം.കെ. അര്‍ജുനന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുക. കലാസംവിധാനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി.
ആശ ശരത്ത്, ഗിരീഷ് കാവാലം, സബിത ജയരാജ്, കുമരകം വാസവന്‍, ബിലാസ്, ഹരിശങ്കര്‍, പുതുമുഖങ്ങളായ വൈഷ്ണവി വേണുഗാപാല്‍, ഗായത്രി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button