Latest NewsKeralaNews

ലവ് ജിഹാദില്‍ കുടുക്കി മകളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ യുവാവ് ശ്രമിക്കുന്നു-പരാതിയുമായി പിതാവ്

കൊച്ചി•മകളെ ലവ് ജിഹാദില്‍ കുടുക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ യുവാവ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പിതാവ് രംഗത്ത്. പ്രവാസിയായ തൃശൂര്‍ സ്വദേശി ഉണ്ണി കൃഷ്ണനാണ് പരാതിയുമായി രംഗത്തെത്തിയത്. മകള്‍ എഴുതിയ ഡയറിയാണ് സംഭവത്തില്‍ നിര്‍ണായക തെളിവായത്. സുഹൃത്തായ യുവാവിന്റെ ഐ.എസ് ബന്ധം ഡയറിയില്‍ പറയുന്നുണ്ട്. ഇയാളുടെ ഫേസ്ബുക്കിലും ദേശവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണന്‍ ഹൈക്കോടതിയിലും ഐ.ജിയ്ക്കും പരാതി നല്‍കിയിരിക്കുകയാണ്.

മകള്‍ തൃശ്ശൂര്‍ സ്വദേശിയായ മുസ്ലീം യുവാവിന്‍റെ കൂടെ പോയതോടെ പിതാവ് ഉണ്ണികൃഷ്ണന്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുവരെ എറണാകുളത്തെ ഹോസ്റ്റലില്‍ താമസിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനിടെ പെണ്‍കുട്ടി എഴുതിയ ഡയറികുറിപ്പുകള്‍ വീട്ടുകാര്‍ കണ്ടെടുത്തതോടെയാണ് സംഭവത്തില്‍ പുതിയ വഴിത്തിരിവുണ്ടായത്.

യുവാവിന്‍റെ ഫേസ്ബുക്ക് പരിശോധിച്ചതില്‍ നിന്നും ദേശവിരുദ്ധമായ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടെന്നും പിതാവ് വ്യക്തമാക്കി. ഇയാളുടെ ഫേസ്ബുക്ക്‌ പേജിലും രാജ്യവിരുദ്ധമായ നിരവധി കാര്യങ്ങള്‍ ഉണ്ടെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

“പേടിയാണ്. സൂയിസൈഡ് ചെയ്യാന്‍ ശ്രമിച്ചു. ഐ.എസുമായി ബന്ധമുള്ള ആള്‍ക്കാരാണ് എന്നും അവള്‍ തന്നെ എഴുതിയിരിക്കുന്നു.മോള്‍ടെ പാസ്പോര്‍ട്ട് പക്ഷേ കൈയ്യില്‍ പിടിച്ചിട്ടുണ്ട്. എങ്ങനെയേലും ഇവിടുന്ന് രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ ഇങ്ങോട്ട് വരണ്ടല്ലോ”, പിതാവ് പറയുന്നു.

“ശാരീരികമായും മാനസീകമായിട്ടും മൊത്തത്തില്‍ ഒരു കുടുംബം തകര്‍ത്ത് കൈയ്യില്‍ തന്നിരിക്കുകയാണ് ഇപ്പോള്‍ ആ പയ്യന്‍.” പിതാവ് പറയുന്നു.

ഹേബിയസ് കോര്‍പസ് ഹര്‍ജി കോടതിയില്‍ തീര്‍പ്പാക്കിയതിനാല്‍ പുതിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഹൈക്കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഉണ്ണികൃഷ്ണന്‍. മുമ്പ് ഇതേ പെണ്‍കുട്ടിക്കെതിരെ നടന്ന അതിക്രമത്തില്‍ പോക്സോ നിയമപ്രകാരം യുവാവിനെതിരെ പോലീസ് കേസെടുത്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button