വിശാഖപട്ടണം: ചൈന ഏറെ ഭയപ്പെട്ട ഇന്ത്യന്‍ ആക്രമണകാരി ഐ.എന്‍.എസ് കില്‍ത്താന്‍ കടലില്‍ കുതിച്ചു തുടങ്ങി. ഇന്ത്യയില്‍ നിര്‍മിച്ച യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. കില്‍ത്താന്‍ വിശാഖപട്ടണത്ത് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ കമ്മിഷന്‍ചെയ്തു. ഏത് തരത്തിലുള്ള കടല്‍ ആക്രമണങ്ങളെയും ചെറുക്കാന്‍ കരുത്തുള്ള പടക്കപ്പല്‍ ആണ് ഇത്. ലോകത്ത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ടെക്‌നോളജിയോടെയാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഈ അപകടകാരിയുടെ വരവിനെ ചൈന ഏറെ ആശങ്കയോടെയാണ് നോക്കിക്കൊണ്ടിരുന്നത്. ശത്രുക്കളുടെ കപ്പലുകള്‍ കണ്ടെത്താനും, അതില്‍നിന്ന് ഫലപ്രദമായി സംരക്ഷണകവചം തീര്‍ക്കാനും ഈ കപ്പലിന് കഴിയും. മുങ്ങിക്കപ്പലുകളെ നേരിടാനുള്ള കരുത്തും ഈ കപ്പലിനുണ്ട്. ശത്രുസൈന്യത്തിന്റെ കപ്പലുകള്‍ മാത്രമല്ല വിമാനങ്ങളും ലക്ഷ്യം തെറ്റാതെ ചാരമാക്കാന്‍ ഇവക്ക് കഴിയും.

The Chief of Naval Staff, Admiral Sunil Lanba and other dignitaries are also seen.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നടത്തുന്ന പ്രകോപനങ്ങളെ തടുക്കാന്‍ കില്‍ത്തന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തേകും. ഭാരമേറിയ ടോര്‍പിഡോകള്‍, എഎസ്ഡബ്‌ളിയു റോക്കറ്റുകള്‍, 766 എംഎം മധ്യദൂര തോക്കുകള്‍, 30 എംഎം തോക്കുകള്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ള ഈ പടക്കപ്പലിന്റെ നീളം 109 മീറ്ററാണ്. 7800 കോടിയുടെ ‘പ്രൊജക്ട് 28’-നു കീഴില്‍ നിര്‍മിക്കുന്ന, മുങ്ങിക്കപ്പലുകളെ നേരിടാന്‍ കരുത്തുള്ള നാല് യുദ്ധക്കപ്പലുകളില്‍ മൂന്നാമത്തേതാണ് കില്‍ത്താന്‍.
Post Your Comments