ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ബാധ്യത മറികടക്കാന്‍ പുതിയ തീരുമാനവുമായി കേന്ദ്രധനമന്ത്രാലയം. പുതിയ തീരുമാനപ്രകാരം കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ പദ്ധതിയില്ലെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു . ലോക്സഭയിലെ ഒരു എം.പിയുടെ ചോദ്യത്തിന് മറുപടിയിലാണ് ഇക്കാര്യം മന്ത്രി ചൂണ്ടിക്കാട്ടിയത് .
2020-21 കാലഘട്ടത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 7.3 ശതമാനത്തോളം ചുരുങ്ങിയെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമായി മുന്നോട്ട് പോകുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ആത്മനിര്‍ഭര്‍ ഭാരത് മിഷന്റെ കൂടി പിന്തുണയോടെ സാമ്പത്തിക രംഗം ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാതിയില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു .
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കിയെന്ന് മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. 2019 മുതലാണ് നോട്ടുകളുടെ അച്ചടി നിര്‍ത്തിയത്.
Post Your Comments