ന്യൂ ഡൽഹി : ബിഎസ്പി നേതാവ് മായാവതിയുടെ പരാമര്‍ശത്തിന് മറുപടിയായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബിജെപിയിലെ വനിതകളെ കുറിച്ച് മായാവതി ആശങ്കപ്പെടേണ്ട. ഞങ്ങൾ വനിതകൾ ബിജെപിയിൽ സുരക്ഷിതരാണെന്നും തോൽവി ഉറപ്പായപ്പോൾ മായാവതി പിച്ചും പേയും പറയുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാര്‍ പോകുന്നതിനെ വിവാഹിതരായ, ബിജെപി വനിതാ നേതാക്കള്‍ ഭയക്കുന്നു. മോദിയുടെ വഴിയേ തങ്ങളെയും ഭർത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് നേതാക്കളുടെ പേടിയെന്നുമായിരുന്നു മായാവതിയുടെ ആരോപണം. കൂടാതെ മഹാസഖ്യം തകർക്കാൻ എല്ലാ ശ്രമവും നടത്തിയെന്നും . ഇപ്പോള്‍ ദളിതരുടെ പേരില്‍ മോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും മായാവതി നരേന്ദ്രമോദിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
Post Your Comments