ന്യൂഡല്‍ഹി: നിര്‍മല സീതാരാമന് ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രിയാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്നും ചരിത്രം അറിയില്ലെങ്കില്‍ പഠിക്കണമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. അതെ സമയം ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോൾ കൈകാര്യം ചെയ്ത വകുപ്പാണ് പ്രതിരോധം എന്നാണ് ബിജെപി പറയുന്നത്.
അത് സ്വാഭാവികമായി പല പ്രധാനമന്ത്രിമാരും കൈകാര്യം ചെയ്യുന്നതാണെന്നും ഇവർ വാദിക്കുന്നു. എന്നാൽ സ്വതന്ത്രമായി പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത ആദ്യ വനിതാ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തന്നെയാണെന്നതാണ് വാസ്തവം. കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് നിര്‍മലാ സീതാരാമനാണ് ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രിയെന്നു മോദി പറഞ്ഞത്.
പാക് കസ്റ്റഡിയില്‍നിന്നു മടങ്ങിയെത്തിയ അഭിനന്ദന് തമിഴ്നാട്ടുകാരനാണ് എന്നതില്‍ തമിഴ്നാട്ടുകാര്‍ക്ക് അഭിമാനിക്കാമെന്ന് പറഞ്ഞതിനൊപ്പം “ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി തമിഴ്നാട്ടുകാരിയാണെന്നതില് ഞാന്‍ അഭിമാനിക്കുന്നു’ എന്ന് മോദി പറഞ്ഞു. ഇതിനെതിരേയാണു കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. നിങ്ങളുടെ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസുകള്‍ക്കിടെ ഈ പാഠം പഠിക്കാന്‍ വിട്ടു പോയതാണോ എന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ ചോദിച്ചു. 1975-ലാണ് പ്രതിരോധമന്ത്രിയായി ഇന്ദിരാഗാന്ധി സ്ഥാനം ഏറ്റെടുത്തതെന്നും പിന്നീട് 1980-ല്‍ വീണ്ടും അവര്‍ പ്രതിരോധമന്ത്രി സ്ഥാനം കൈയാളിഎന്നുമാണ് കോൺഗ്രസ് വാദം.
Post Your Comments