Latest NewsIndia

പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; ഔദ്യോഗിക സംവിധാനങ്ങളൊഴിവാക്കി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായതിന് പിന്നാലെ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. തുടര്‍ന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് തന്റെ ഔദ്യോഗിക സംവിധാനങ്ങളൊഴിവാക്കി സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തു. ചെന്നൈയില്‍ ഒരു പൊതുപരിപാടിക്കായി എത്തിയ മന്ത്രി സര്‍ക്കാര്‍ വാഹനങ്ങളും, സുരക്ഷാവാഹനങ്ങളും ഒഴിവാക്കി പാര്‍ട്ടി വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് പോയത്.

തന്നെ യാത്രയാക്കന്‍ ഉദ്യോഗസ്ഥരോട് വിമാനത്താവളത്തിലേക്ക് എത്തേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞതായും വിവരമുണ്ട്. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനം പുറപ്പെടുന്നതിന് അല്പം മുന്‍പാണ് മന്ത്രി പ്രത്യേക വിമാനം ഒഴിവാക്കിയത്. രാത്രി 8.40 ന്റെ ഡല്‍ഹി വിമാനത്തിലാണ് മന്ത്രി യാത്ര ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button