യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ക്രെഡിറ്റ് ഓഫീസര്‍ തസ്തികയിലേക്കാണ് നിയമനം. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഗ്രേഡ് – ii വിഭാഗത്തിലുള്ള ഈ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മൊത്തം 200 ഒഴിവുകളുണ്ട് (ജനറല്‍ 62, ഒ.ബി.സി. 65, എസ്.സി. 49, എസ്.ടി. 34).
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം.
ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകളിലെ ക്രെഡിറ്റ് ഓഫീസര്‍ തസ്തികയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ നിര്‍ബന്ധമാണ്.
പ്രായം: 04.10.2017 ന് 22 – 32 വയസ്സ്. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
നിയമനം ഓണ്‍ലൈന്‍ മുഖനേ നടക്കുന്ന പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നല്‍കുക. ഓണ്‍ലൈന്‍ മുഖനേ നടക്കുന്ന പരീക്ഷ അടുത്ത മാസം 25 നു നടക്കും. ബെംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ എന്നിവടങ്ങളിലാണ് ഓണ്‍ലൈന്‍ മുഖനേയുള്ള പരീക്ഷ നടക്കുക.
Post Your Comments