
ബാങ്കിംഗ് രംഗത്ത് മികച്ച പ്രകടനവുമായി രാജ്യത്തെ പ്രമുഖ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷൻ പുരസ്കാരങ്ങളാണ് യൂണിയൻ ബാങ്കിനെ തേടിയെത്തിയത്. 7 വിഭാഗങ്ങളിൽ 6 പുരസ്കാരങ്ങളാണ് യൂണിയൻ ബാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ ഒന്നാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ.
വലിയ ബാങ്കുകളുടെ വിഭാഗത്തിൽ മികച്ച ടെക്നോളജി, ഐടി റിസ്ക് മാനേജ്മെന്റ്, സാങ്കേതിക പ്രതിഭ തുടങ്ങിയ വിഭാഗങ്ങളിലാണ് ബാങ്കിന് പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്. കൂടാതെ, ഫിൻടെക് സഹകരണവുമായി ബന്ധപ്പെട്ടുള്ള വിഭാഗത്തിൽ പ്രത്യേക അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. മുംബൈയിൽ നടന്ന ഐബിഎയുടെ പതിനെട്ടാമത് അവാർഡ് ദാന ചടങ്ങിൽ ബാങ്കിന് പുരസ്കാരങ്ങൾ കൈമാറി. ബാങ്കിംഗ്, ടെക്നോളജി എന്നീ മേഖലകളിലെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.
Also Read: നര്‍ത്തകി മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സർക്കാർ
Post Your Comments