യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപക ദിനം ആഘോഷിച്ചു. ഇത്തവണ സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂണിയൻ വ്യോം ആപ്പാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഇതിനോടനുബന്ധിച്ച് വിവിധ ഉൽപ്പന്നങ്ങളും യൂണിയൻ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, എല്ലാ തരത്തിലുള്ള സാമ്പത്തിക ഉൽപ്പന്നങ്ങൾക്ക് പരിഹാരമാണ് വ്യോം ആപ്പ്. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള ഇന്റർഫേസാണ് നൽകിയിരിക്കുന്നത്.
വ്യോം ആപ്പിൽ ഓൺലൈൻ ഇടപാടുകൾക്ക് പുറമേ, റീട്ടെയിൽ, എംഎസ്എംഇ വായ്പ, ക്രെഡിറ്റ് കാർഡ്, മ്യൂച്വൽ ഫണ്ട് സ്കീമുകളിലെ നിക്ഷേപം തുടങ്ങിയ നിരവധി സേവനങ്ങൾ ലഭിക്കുന്നതാണ്. രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. 1919 നവംബർ 11 നാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്.
Post Your Comments