വനിതാ ദിനത്തിൽ സ്ത്രീകൾക്കായി ‘പിങ്ക് ഹെൽത്ത്’ അവതരിപ്പിച്ചിരിക്കുകയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സ്താനർബുദം, ഗർഭാശയ കാൻസർ, അണ്ഡാശയ കാൻസർ എന്നിവയ്ക്കുളള പ്രത്യേക ക്യാൻസർ കെയർ ഇൻഷുറൻസ് പദ്ധതിയാണ് പിങ്ക് ഹെൽത്ത്. യൂണിയൻ ബാങ്കിന്റെ നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും, പുതിയ ഉപഭോക്താക്കൾക്കും പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും.
പദ്ധതിയിൽ അംഗമാകുന്ന വനിതകൾക്ക് 10 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. സ്ത്രീശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും, ഉപഭോക്താക്കളുടെ സാമ്പത്തിക ക്ഷേമം ഉറപ്പുവരുത്തുന്നതിന്റെ വിഭാഗമായാണ് യൂണിയൻ ബാങ്ക് ബാങ്ക് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യയിലെ എല്ലാ വിഭാഗത്തിലുളള ഉപഭോക്താക്കൾക്ക് താങ്ങാൻ സാധിക്കുന്ന ലളിതമായ ഇൻഷുറൻസ് പരിരക്ഷയാണ് മണിപ്പാൽ സിഗ്ന ഉറപ്പുവരുത്തുന്നത്.
Post Your Comments