തൃശൂർ: അമ്മയോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ പുലർച്ചെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാളയിൽ പുത്തൻചിറ മാണിയംകാവ് കൃഷിഭവനു സമീപം മാടശേരിവീട്ടിൽ സിദ്ധാർഥന്റെ മകളും മാള കോട്ടയ്ക്കൽ സെന്റ് തെരേസാസ് കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയുമായ അഞ്ജലി(20)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി അമ്മ ആശയോടൊപ്പം കിടന്ന അഞ്ജലിയെ പുലർച്ചെ 4.30 ഓടെ എഴുന്നേറ്റ അമ്മ കണ്ടില്ല. മുറിയിൽ മണ്ണെണ്ണയുടെ ഗന്ധവും അനുഭവപ്പെട്ടു. തുടർന്ന് വീട്ടിലുണ്ടായിരുന്നവരെ വിളിച്ചുണർത്തി അകത്തും പുറത്തും അന്വേഷണം നടത്തി. ശേഷം വീട്ടുമുറ്റത്തെ കിണറിന്റെ വല നീങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കിണർ പരിശോധിച്ചപ്പോളാണ് തദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും പോലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments