Latest NewsKeralaNews

വധു മാറിയെന്നാരോപിച്ചു വിവാഹത്തിൽ നിന്നും യുവാവ് പിന്മാറി: പോലീസ് സ്റ്റേഷനിൽ നടന്നത് നാടകീയ സംഭവങ്ങൾ

കാസർഗോഡ്: വധുവിനെ മാറ്റിക്കാണിച്ചുവെന്നാരോപിച്ച്‌ യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറി. എന്നാൽ പെൺവീട്ടുകാർ പോലീസിനെ സമീപിച്ചതോടെ കഥയ്ക്ക് നാടകീയമായ ക്ലൈമാക്സ്. കണ്ണൂര്‍ എടക്കാട് സ്വദേശിയായ യുവാവാണ് വിദ്യാനഗറിലെ പെൺകുട്ടിയുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിനു കാരണമായി ഇയാൾ പറയുന്നത് താന്‍ നേരത്തെ കണ്ട പെണ്ണല്ലെന്നും അതുകൊണ്ട് വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്നുമാണ്. ആദ്യം യുവാവ് പെണ്ണിനെ കണ്ട് ഇഷ്ടപ്പെടുകയും വിവാഹനിശ്ചയത്തിന് തീയ്യതി കുറിക്കുകയും ചെയ്തു.

എന്നാൽ പെൺ വീട്ടിൽ വെച്ചുള്ള വിവാഹ നിശ്ചയ ചടങ്ങിൽ വെച്ചാണ് പെൺകുട്ടി മാറിയെന്നു ഇയാൾ പറഞ്ഞതും വിവാഹത്തിൽ നിന്ന് പിന്മാറുന്നു എന്ന് അറിയിച്ചതും. എന്നാൽ പെണ്‍വീട്ടുകാര്‍ ഉടന്‍ തന്നെ യുവാവും പ്രതിശ്രുത വധുവും ഒരുമിച്ചുള്ള പലവിധത്തിലുള്ള ഫോട്ടോകള്‍ വരന്റെ വീട്ടുകാരെയും ചടങ്ങിനെത്തിയ മറ്റുള്ളവരെയും കാണിക്കുകയായിരുന്നു.

തുടർന്ന് ഇവർ പരാതിയുമായി പോലീസ് സ്റേഷനിലെത്തുകയും ചെയ്തു. പിന്നീട്  എസ് ഐ യുടെ സാന്നിധ്യത്തിൽ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും ചര്‍ച്ച നടത്തുകയും നഷ്ടപരിഹാരം നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ ഉറപ്പ് നൽകുകയും ചെയ്തു. ഈ വിവാഹത്തിൽ തങ്ങൾക്കും ഇനി താത്പര്യമില്ലെന്ന് പെൺവീട്ടുകാരും അറിയിച്ചു. തുടർന്ന് പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button