Latest NewsIndiaNews

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഹണിപ്രീതിന്റെ തുറന്നുപറച്ചില്‍

ചണ്ഡീഗഡ്: പോലീസ് കസ്റ്റഡിയിലായ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് വെളിപ്പെടുത്തുന്നു. ഹരിയാനയിലെ പഞ്ച്കുലയിലുണ്ടായ അക്രമങ്ങളുടെ സൂത്രധാര താനായിരുന്നുവെന്ന് ഹണിപ്രീത് ഇന്‍സാന്‍ പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഹണിപ്രീതിന്റെ തുറന്നുപറച്ചില്‍.

അക്രമണത്തിനുള്ള മാര്‍ഗരേഖ തയാറാക്കിയത് താനാണെന്നും ഹണിപ്രീത് പറഞ്ഞു. കലാപം സംഘടിപ്പിച്ചതിന്റെയും ഇതിന് ആവശ്യമായ പണം ചിലവഴിച്ചതിന്റെയും ഉത്തരവാദിത്വവും ഹണിപ്രീത് ഏറ്റെടുത്തു. കലാപത്തെ സംബന്ധിച്ച് ഓഗസ്റ്റ് 17 പദ്ധതികള്‍ തയാറാക്കിയിരുന്നതായും പോലീസ് അറിയിച്ചു. കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ചാ സൗദ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തുവെന്നാണ് പറയുന്നത്.

ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഒളിവിലായിരുന്ന ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button