CricketLatest NewsNewsSports

ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ഗുവാഹത്തി: ഓസീസിനോട് ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 1-1 തുല്യത പാലിച്ചു. പരമ്പര സ്വന്തമാക്കാന്‍ മൂന്നാം മത്സരത്തിലെ വിജയം ഇരുടീമുകള്‍ക്കും അനിവാര്യമായി.

ഇന്ത്യ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഓസീസിനെ സഹായിച്ചത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. മൂന്നാം വിക്കറ്റില്‍ കൂട്ട് ചേര്‍ന്ന മോയിസ് ഹെന്റിക്വസും (62), ട്രാവിസ് ഹെഡ് (48 ) എന്നിവര്‍ വിക്കറ്റ് നഷ്ടമാകാതെ ഓസീസിനെ വിജയത്തില്‍ എത്തിച്ചു. നായകന്‍ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും വേഗത്തില്‍ മടങ്ങിയത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷേ അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ട്‌കെട്ട് ഇന്ത്യയുടെ വിജയസ്വപ്‌നങ്ങളെ നിഷ്ഫലമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 19.5 ഓവറില്‍ 118 റണ്‍സിന് എല്ലാവരും പുറത്തായി. ജാസന്‍ ബെഹ്‌റന്‍ഡോഫിന്റെ മികച്ച ബോളിംഗ് പ്രകടനമാണ് ഇന്ത്യയുടെ തകര്‍ച്ചയക്ക് കാരണം. നാല് മുന്‍നിര വിക്കറ്റ് ആണ് ജാസന്‍ ബെഹ്‌റന്‍ഡോഫ് നേടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button