Latest NewsCricketNewsSports

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസിന് ജയം

പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20യിൽ വെസ്റ്റ് ഇൻഡീസിന് ജയം. അഞ്ച് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 10 റൺസായിരുന്നു വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, ആദ്യ പന്തിൽ നോബോൾ എറിഞ്ഞ ആവേഷ്, രണ്ടാം പന്തിൽ സിക്സും തൊട്ടടുത്ത പന്തിൽ ഫോറും വഴങ്ങിയതോടെ വിൻഡീസ് ലക്ഷ്യത്തിലെത്തി.

52 പന്തിൽ 68 റൺസെടുത്ത ഓപ്പണർ ബ്രെൻഡൻ കിങ്ങും 19 പന്തിൽ 31 റൺസെടുത്ത ഡോവോൻ തോമസുമാണ് വിൻഡീസിനെ ജയത്തിലേക്ക് നയിച്ചത്. അവസാന ഓവറിൽ തകർത്തടിച്ച തോമസിന്റെ ഇന്നിങ്സ് നിർണായകമായി. അർഷ്ദീപ്, രവീന്ദ്ര ജഡേജ, അശ്വിൻ, ഹർദ്ദിക് പാണ്ഡ്യ, ആവേഷ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് എല്ലാവരും പുറത്തായി. നാലോവറിൽ വെറും 17 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒബേദ് മക്കോയിയാണ് ഇന്ത്യയെ തകർത്തത്. 31 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

Read Also:- കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!

ക്യാപ്റ്റൻ രോഹിത് ശർമ പൂജ്യത്തിന് പുറത്തായി. സൂര്യകുമാർ യാദവ് (11), ശ്രേയസ് അയ്യർ (10), ദിനേഷ് കാർത്തിക് (7) എന്നിവർ നിരാശപ്പെടുത്തി. അശ്വിൻ 10 റൺസെടുത്തു പുറത്തായി. വിൻഡീസിന് വേണ്ടി ജേസൻ ഹോൾഡർ രണ്ടും അൽസാരി ജോസഫി, അക്കീൽ ഹൊസെയ്ൻ എന്നിവർ ഓരോ വിക്കറ്റും നേടി. സ്കോർ:- ഇന്ത്യ 19.4 ഓവറിൽ 138. വിൻഡീസ് 19.2 ഓവറിൽ 141/5.

shortlink

Related Articles

Post Your Comments

Related Articles


Back to top button