മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. പൂനെയില്‍ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. സീനിയര്‍ താരങ്ങള്‍ ഇല്ലാതെയിറങ്ങിയ ഇന്ത്യ ആദ്യ മത്സരം ജയിച്ചിരുന്നു. ടി20 ക്രിക്കറ്റിൽ വലിയമാറ്റങ്ങൾ ലക്ഷ്യമിട്ട് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജുവിനെ പുറത്തിരുത്താനാണ് സാധ്യത.
അതേസമയം, റണ്ണൊഴുകുന്ന പിച്ചാണ് പൂനെയിലേത്. 201 റണ്‍സാണ് ആവറേജ് ഫസ്റ്റ് ഇന്നിംഗ്‌സ് സ്‌കോര്‍. എന്നാല്‍ 60 ശതമാനവും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിച്ച ചരിത്രമാണുള്ളത്. ഇന്ത്യയും ശ്രീലങ്കയും ഇതുവരെ 27 ടി20 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോൾ 18 തവണയും ഇന്ത്യക്കായിരുന്നു ജയം. ശ്രീലങ്ക എട്ട് മത്സരങ്ങള്‍ സ്വന്തമാക്കി.
ഇന്ത്യയുടെ സാധ്യത ഇലവൻ: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, ഹര്‍ദ്ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്ക്.
Read Also:- കൈക്കൂലി വാങ്ങിയ പണവുമായി ബൈക്കിൽ സഞ്ചരിക്കവെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ
ശ്രീലങ്കയുടെ സാധ്യത ഇലവൻ: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രജപക്സ, ദസുന്‍ ഷനക, ചാമിക കരുണാരത്നെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ലാഹിരു കുമാര, കശുന്‍ രജിത.
Post Your Comments