ന്യൂഡല്‍ഹി : വൈക്കം സ്വദേശിനി ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഏങ്ങനെ വിവാഹം റദ്ദുചെയ്യാന്‍ സാധിക്കുമെന്നു സുപ്രീം കോടതി ചോദിച്ചു. വിവാഹവും എന്‍ ഐ അന്വേഷണവും രണ്ടാണ് എന്നു കോടതി അഭിപ്രായപ്പെട്ടു. ഷഫിന്‍ ജഹാന്റെ അഭിഭാഷകന് കോടതിയില്‍ ബിജെപി നേതാക്കളുടെ പേര് പരമാര്‍ശിച്ചു. ഇതേ തുടര്‍ന്ന് കോടതിയില്‍ രാഷ്ട്രീയം പറയരുത് എന്നു കോടതി അറിയിച്ചു. കോടതി മുറിയില്‍ ഇരു ഭാഗത്തെയും അഭിഭാഷകര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നു. മാനസിക പ്രശ്നം ഇല്ലാത്ത വ്യക്തിക്ക് സ്വന്തം നിലയില്‍ തീരുമാനം എടുക്കാമെന്നു കോടതി വ്യക്തമാക്കി. കേസില്‍ ഹാദിയുടെ ഭാഗം കേള്‍ക്കണമെന്നു കോടതി അറിയിച്ചിട്ടുണ്ട്. ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുളള വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ, എന്‍ഐഎ അന്വേഷണം തുടരണോ എന്ന കാര്യങ്ങളാണു സുപ്രീം കോടതി പരിഗണിക്കുന്നത്. കേസ് തുടര്‍വാദം കേള്‍ക്കാനായി മാറ്റി.
Post Your Comments