KeralaLatest NewsNews

രാഷ്ട്രപതിയെ സ്വീകരിക്കുന്ന ചടങ്ങിൽ അവഗണന: പരാതിയുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതായി പ്രതിപക്ഷത്തിന്റെ പരാതി. ഉദ്യോഗസ്ഥരടക്കം സ്വീകരിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അവസരം നല്‍കിയത്. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാഷ്ട്രപതിക്ക് പരാതി നല്‍കും. ആലപ്പുഴ എന്‍.ടി.പി.സിയുടെ ഹെലിപ്പാഡില്‍ രാഷ്ട്രപതി ഇറങ്ങിയപ്പോഴാണ് സംഭവമുണ്ടായത്.

കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാഷ്ട്രപതി എത്തിയത്. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ വിമാനത്താവളത്തിലെത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. തുടർന്ന് ഹെലികോപ്റ്ററിൽ കായംകുളം എൻടിപിസി ഹെലിപാഡിലെത്തിയ രാഷ്ട്രപതി റോഡ് മാർഗം അമൃതാനന്ദമയി മഠത്തിലേക്കു പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button