CricketLatest NewsSports

ഫിഫ അണ്ടര്‍ 17 ലോകകപ്പിൽ ഗോൾ മഴ തീർത്ത് ജപ്പാൻ

ഗുവാഹാട്ടി: ഫിഫ അണ്ടര്‍ 17 ലോകകപ്പിൽ ഗോൾ മഴ തീർത്ത് ജപ്പാൻ. ഗ്രൂപ്പ് ഇ വിഭാഗത്തിൽ ഹോണ്ടുറാസിനെ ഒന്നിനെതിരെ ആറു ഗോളിനാണ് ജപ്പാൻ ആദ്യ ജയം സ്വന്തമാക്കിയത്. 22, 30, 43 മിനിറ്റുകളിൽ കെയ്റ്റോ നകാമുറയുടെ ഹാട്രിക്ക് ഗോളുകളാണ് ജപ്പാനെ വിജയത്തിലേക്ക് നയിച്ചത്. 45-ാം മിനിറ്റില്‍ തകെഫുസ കൊബുവും 51-ാം മിനിറ്റില്‍ മിയാരോയും തൊണ്ണൂറാം മിനറ്റില്‍ താേയിച്ചി സുസുക്കിയും ജപ്പാന് വിജയ ഗോളുകൾ സമ്മാനിച്ചു. ജാപ്പനീസ് ഗോളിയുടെ പിഴവ് മുതലെടുത്ത് 36-ാം മിനിറ്റില്‍ പാട്രിക് പലേഷ്യോസാണ് ഹോണ്ടുറാസിന് വേണ്ടി  ഗോൾ സ്വന്തമാക്കിയത്.

ഒക്ടോബര്‍ പതിനൊന്നിന് നടക്കുന്ന മത്സരത്തിൽ ഫ്രാന്‍സിനെ നേരിടാനായിരിക്കും ജപ്പാൻ കളിക്കളത്തിൽ ഇറങ്ങുക. അടുത്ത മത്സരത്തിൽ ഹോണ്ടുറാസ് ന്യൂ കലെഡോണിയയെ നേരിടും. അതെ സമയം കൊല്‍ക്കത്തയില്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് എഫിൽ ഇറാക്കും മെക്സിക്കോയും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button