വാഷിംങ്ടണ്‍: മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ യാതൊരു വിധ കോട്ടങ്ങളും ഉണ്ടാക്കിയിട്ടില്ലെന്ന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യത്ത് സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് പൊതുജനങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു, ഇനി അങ്ങോട്ടും ജനങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ഇന്ത്യ അതിന്റെ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തും. അതിനു വേണ്ടി രാജ്യത്ത് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന യുവതലമുറ ഉണ്ടെന്നുള്ളത് നമ്മള്‍ മറന്നു പോവരുതെന്നും ജെയ്റ്റ്ലി പറഞ്ഞു.
മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ സ്വച്ഛ് ഭാരത്, ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയവയ്ക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചുവെന്നും ബെര്‍ക്ക്ലെ ഇന്ത്യ സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സമയം കുറവാണ് വളരെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് കടക്കുന്നതിന്റെ വെല്ലുവിളികള്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ തന്നെ ഇന്ത്യയും നേരിടേണ്ടതായി വന്നേക്കും. അതുകൊണ്ട് തന്നെ നമ്മള്‍ ഇനി അതിവേഗം സഞ്ചരിക്കേണ്ടതുണ്ടെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.
Post Your Comments