വാഷിങ്ടണ്‍ : ജിഎസ്ടി ശരിയായ തീരുമാനമാണെന്നും ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഇപ്പോള്‍ ഉളള എല്ലാ ആശയക്കുഴപ്പങ്ങളും താത്കാലികമാണെന്നും ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം. ജിഎസ്എടി നടപ്പിലാക്കിയതിലൂടെ വലിയ നേട്ടങ്ങളാണ് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടാവുകയെന്നും ജിഡിപി വളര്‍ച്ചനിരക്ക് ഈ വര്‍ഷത്തിനുളളില്‍ ശരിയായ നിലയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജിഡിപി വളര്‍ച്ച നിരക്കിനെ അടിസ്ഥാനമാക്കി ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് സാധ്യതകള്‍ ഉയര്‍ത്തുന്നതില്‍ പ്രധാനമന്ത്രി വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും സ്വച്ഛഭാരത് മിഷന് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ഫലപ്രദമായ ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയില്‍ നടപ്പിലാക്കുന്ന വലിയ മാറ്റങ്ങള്‍ ലോക രാജ്യങ്ങള്‍ പാഠമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ പുരോഗതിക്കായി വലിയ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാനവശേഷി ഉള്‍പ്പെടെയുളള മേഖലകളില്‍ ഇന്ത്യ വളരാനുണ്ടെന്നും അത് ഭാവിയില്‍ പരിഗണിക്കണമെന്നും ജിം യോങ് കിങ് പറഞ്ഞു. പുതിയ ജിഡിപി നിരക്ക് ലോകബാങ്കും ഐഎംഎഫും വൈകാതെ പുറത്തു വിടും.
Post Your Comments