Latest NewsKeralaNews

ജനരക്ഷാ യാത്രയുടെ ഫ്യൂസ് പോയി-രമേശ്‌ ചെന്നിത്തല

തൃശൂര്‍•ബി.ജെ.പിയുടെ ജനരക്ഷാ യാത്രയുടെ ഫ്യൂസ് പോയപോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പരിഹാസം. ഇത് ബോധ്യപ്പെട്ടത് കൊണ്ടാണ് അമിത് ഷാ യാത്ര മതിയാക്കി ഡല്‍ഹിയ്ക്ക് മടങ്ങിയത്. ഇതോടെ കുമ്മനം രാജശേഖരന്റെ യാത്ര വിലാപയാത്രയായെന്നും ചെന്നിത്തല പരിഹസിച്ചു.

തൃശൂരില്‍ യു.ഡി.എഫിന്റെ രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര കൊണ്ട് അമിതാഷായുടെ ശരീര ഭാരം കുറക്കാമെന്നല്ലാതെ കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് മറ്റ് ഗുണമൊന്നുമുണ്ടാവില്ല. അമിത്ഷാക്ക് സാധാരണയില്‍ കവിഞ്ഞ സുരക്ഷയും, സൗകര്യങ്ങളുമാണ് സര്‍ക്കാര്‍ ഒരുക്കി നല്‍കിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് അടച്ചു പൂട്ടുകയും, വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയും, റോഡുകള്‍ ടാറിട്ടും ജനരക്ഷായാത്രക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിരിക്കുകയാണ്. ഇങ്ങനെയാണോ സി.പി.എം, ബി.ജെ.പിയെ പ്രതിരോധിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. വിലക്കയറ്റമുള്‍പ്പെടെയുള്ളവയില്‍ സംസ്ഥാനം മുഖം തിരിഞ്ഞിരിക്കുന്നു. മോദി ഭരണം പോലെ വിനാശകരമാണ് സംസ്ഥാനത്തെ പിണറായിയുടെ സര്‍ക്കാരിന്റെ ഭരണമെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button