ഛത്തീസ്ഗഡ്: കേരളത്തില്‍ ആര്‍എസ്‌എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന ആക്രമണത്തെ ശക്തിയായി അപലപിച്ചു കേന്ദ്ര മഹിളാമോര്‍ച്ചയുടെ മുന്‍ ദേശീയ അദ്ധ്യക്ഷയും ബിജെപി ജനറല്‍ സെക്രട്ടറിലും മൂന്‍ എംപിയുമായ സരോജ് പാണ്ഡേ. ക്രമണം നടത്തുന്നവരുടെ കണ്ണ് ചൂഴ്ന്നെടുക്കണമെന്ന് അവര്‍ പറഞ്ഞു. പതിനൊന്ന് കോടി അംഗങ്ങളുള്ള ബിജെപിയാണ് രാജ്യം ഭരിക്കുന്നതെന്നും കേരള സര്‍ക്കാരിനെ വേണമെങ്കില്‍ തങ്ങള്‍ക്ക് പിരിച്ചുവിടാമെന്നും പാണ്ഡേ പറഞ്ഞു.
ബിജെപിയുടെ ശക്തി സിപിഎമ്മിനെ ബോദ്ധ്യപ്പെടുത്താന്‍ കൂടിയാണ് അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി ജനരക്ഷായാത്ര നടത്തുന്നത്. ഇതിനിടെ ഇന്നലെ ആര്‍.എസ്.എസ്. മണ്ഡല്‍ കാര്യവാഹിന് വെട്ടേറ്റു. ആര്‍.എസ്.എസ്. മുഴപ്പിലങ്ങാട് മണ്ഡല്‍ കാര്യവാഹ് കൂടക്കടവിലെ പി.നിധീഷ് (28)നാണ് വെട്ടേറ്റത്. ഈ സാഹചര്യത്തിലാണ് പാണ്ഡെയുടെ പ്രതികരണം.
എടക്കാട് പോലീസ് ശനിയാഴ്ച വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ചയില്‍ നിധീഷ് പങ്കെടുത്തിരുന്നു. അതെ സമയം സിപിഎം പ്രവർത്തകരുടെ രോമത്തിൽ ആർക്കും തൊടാനാവില്ലെന്നു കോടിയേരി പ്രതികരിച്ചു. ബിജെപി അക്രമത്തിന് ആഹ്വാനം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments