തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് സമാപിക്കും. പുത്തരിക്കണ്ടം മൈതാനിയില്‍ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. ഒരുമണിക്ക് വിമാനമാര്‍ഗം നഗരത്തിലെത്തുന്ന വൈകിട്ട് 3 ന് അമ്പതിനായിരം ബി.ജെ.പി പ്രവര്‍ത്തകരുമായി പട്ടം മുതല്‍ പാളയം വരെ തുറന്ന ജീപ്പിലും തുടര്‍ന്ന് പാളയം മുതല്‍ പുത്തരിക്കണ്ടം വരെ പദയാത്രയായും സഞ്ചരിക്കും.
ഇന്ന് രാവിലെ 10.30 ന് ശ്രീകാര്യത്ത് നിന്നാണ് പദയാത്ര കേന്ദ്ര തുറമുഖ സഹമന്ത്‌റി പൊന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സി.പി.എം അക്രമത്തില്‍ കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്തിന്റെ വീട്ടില്‍ രാവിലെ 9.30 നും ശ്രീകാര്യത്തെ രാജേഷിന്റെ വീട്ടില്‍ 10 മണിക്കും നേതാക്കള്‍ സന്ദര്‍ശനംനടത്തിയ ശേഷമാണ് പദയാത്ര ആരംഭിക്കുക. തുടര്‍ന്ന് രണ്ട് മണിക്ക് പട്ടത്ത് നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യ സഹമന്ത്‌റി
അശ്വിനി കുമാര്‍ ചൗബേ സംസാരിക്കും.
പുത്തരിക്കണ്ടത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ അമിത്ഷായെക്കൂടാതെ ബി.ജെ.പി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി രാംലാല്‍, സെക്രട്ടറി എച്ച് .രാജ, ബി.എല്‍ .സന്തോഷ്, നളിന്‍കുമാര്‍ കട്ടീല്‍ എം.പി , ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ജെ.ആര്‍.എസ് അദ്ധ്യക്ഷ സി .കെ .ജാനു എന്നിവര്‍ പ്രസംഗിക്കും. പൊതുയോഗം കഴിഞ്ഞ ഉടന്‍ അമിത്ഷാ ഡല്‍ഹിയിലേക്ക് തിരിക്കും.
Post Your Comments