Latest NewsKeralaNews

ആശയത്തെ ആശയം കൊണ്ട് നേരിടണം: അമിത് ഷാ

തിരുവനന്തപുരം: ആശയത്തെ ആശയം കൊണ്ട് നേരിടണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ആക്രമണം കൊണ്ട് ബിജെപിയെ ഇല്ലതാക്കാന്‍ സാധിക്കുകയല്ല. സിപിഎം ഓഫീസുകളിലേക്ക് ബിജെപി സമാധാനപരമായിട്ടാണ് ജാഥ നടത്തിയത്. പക്ഷേ സിപിഎം പ്രവര്‍ത്തകര്‍ ചെയുന്നത് ബിജെപി ഓഫീസുകളെ ആക്രമിക്കുകയാണ്. അവര്‍ ബിജെപി ഓഫീസുകള്‍ക്ക് നേരെ ബോംബ് എറിയുന്നു. ജനരക്ഷാ യാത്രയുടെ ശ്രദ്ധ തിരിക്കാനാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് എന്നും അമിത് ഷാ ആരോപിച്ചു.

ഈ മാസം മൂന്നിനു കണ്ണൂരിലെ പയ്യന്നൂരിലാണ് ജാഥ തുടങ്ങിയത്. സി.പി.എം ആക്രമണത്തില്‍ കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്തിന്റെയും കല്ലംപള്ളി രാജേഷിന്റെയും വീടുകളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മറ്റു നേതാക്കളും രാവിലെ സന്ദര്‍ശനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button