
തലശേരി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പിന്‍മാറിയതോടെ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വിലാപയാത്രയായി മാറിയെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന.
എന്നാൽ ചെന്നിത്തലുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടി ചുമന്നുള്ള യാത്രയ്ക്ക് സമയമായെന്ന് കുമ്മനം പരിഹസിച്ചു. അനിയന്‍ ബാവയേയും ചേട്ടന്‍ ബാവയേയും പോലെയാണ് സി.പി.എമ്മും കോണ്‍ഗ്രസും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനരക്ഷാ യാത്രയുടെ തലശേരിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Post Your Comments