കുവൈറ്റ് സിറ്റി ; കുവൈറ്റിൽ ഇന്ത്യൻ തടവുകാർക്ക് മോചനം. 22 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചതായും 97 പേരുടെ ശിക്ഷ വെട്ടിക്കുറയ്ക്കാനും കുവൈറ്റ് അമീർ സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ ഉത്തരവിട്ടതായി ഇന്ത്യൻ എംബസി അറിയിച്ചു.
കുവൈത്ത് ജയിലിൽ പലവിധ കുറ്റകൃത്യങ്ങളിൽപെട്ട് കഴിയുന്ന മറ്റു 119 പേരുടെ ശിക്ഷയിൽ ഇളവും 15 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനും കഴിഞ്ഞദിവസം അമീർ തീരുമാനിച്ചിരുന്നു. ഇവരിൽ നിന്നും 22 പേരെയാണു മാപ്പുനൽകി മോചിപ്പിക്കുന്നത്. 119 പേരിൽ 53 തടവുകാരുടെ ജീവപര്യന്തം തടവുശിക്ഷ 20 വർഷം തടവായി കുറയ്ക്കാനും അമീർ നിർദേശം നൽകി.
Post Your Comments