ബെംഗളുരു: അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ ഇന്ത്യന്‍ എംബസി വരുന്നു. ലോസ് ആഞ്ചലസില്‍ വൈകാതെ ഇന്ത്യന്‍ എംബസി സേവനം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ബെംഗളുരുവില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് എസ് ജയശങ്കറിന്റെ പ്രഖ്യാപനം. ഇന്ത്യ – അമേരിക്ക ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമാണിതെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി. ചടങ്ങില്‍ ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി പങ്കെടുത്തു.
Read Also:ഗോപൻ സ്വാമിയുടെ സമാധിത്തറ ഇനി തീര്‍ഥാടന കേന്ദ്രമാകും : പ്രാരംഭ നടപടികളുമായി മകൻ സനന്ദന്‍
ഇന്ത്യയിലെ അഞ്ചാമത്തെ യുഎസ് കോണ്‍സുലേറ്റാണ് ബെംഗളുരുവിലേത്. വൈറ്റ് ഫീല്‍ഡിലാകും കോണ്‍സുലേറ്റ് കെട്ടിടത്തിന്റെ നിര്‍മാണം. അത് വരെ താല്‍ക്കാലികമന്ദിരത്തിലാകും കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുക. ഇവിടെ നിന്നുള്ള വിസ സേവനങ്ങള്‍ മാസങ്ങള്‍ക്കകം തന്നെ തുടങ്ങാനാകുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി
Post Your Comments