ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ഭീകര മനസിനുടമയെന്ന് തെളിയിക്കുന്ന ഡിലീറ്റ് പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്ത്. പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കൊളേജിലെ അധ്യാപകനായ പ്രൊഫസ്സര്‍ ടിജെ ജോസഫിന്റെ കൈ മുറിച്ചുമാറ്റിയ ക്രൂരതയെ ന്യായീകരിക്കുന്ന ഫേസ്ബുക് പോസ്റ്റുകളാണ് പുറത്ത് വന്നത്. 2015 മെയ് 9ന് പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതോടെ ഷെഫിന്‍ പിന്നീടത് പിൻവലിച്ചു.
കൈവെട്ടുകേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രവും അവരുടെ ചിരിയേ പുകഴ്ത്തുന്നതുമായിരുന്നു പോസ്റ്റ്. അവര്‍ക്ക് ചിരിക്കാനുള്ള അവകാശമുണ്ട്. കുനിഞ്ഞ ശിരസ്സും നിറഞ്ഞ കണ്ണും ഇടറുന്ന വാക്കുകളുമായി ജയിലില്‍ പോകാന്‍ പ്രതികള്‍ ഖജനാവ് കൊള്ളയടിച്ചവരോ പെണ്‍വാണിഭം നടത്തിയവരോ വ്യാജ മദ്യം വിറ്റവരോ സ്വര്‍ണക്കടത്ത് നടത്തിയവരോ അല്ലെന്നും പോസ്റ്റിൽ കുറിച്ചിരുന്നു. അതേസമയം ആശുപത്രിയില്‍ കൊണ്ടുപോയ ടിജെ ജോസഫിനെ രക്തം നല്‍കിയവരേയും ഷഫിന്‍ പരിഹസിക്കുന്നു.
ടിജെ ജോസഫിനെ കൂടാതെ ഭാര്യ സലോമിയ അപമാനിച്ചുള്ള കുറിപ്പും ഷഫിന്‍ ഫേസ്ബുക്കിൽ ഇട്ടു. എന്നാൽ പിന്നീടിതും വിവാദമായപ്പോൾ അതും ഷഫിന്‍ ഡിലീറ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമവും സാമ്പത്തിക ഭദ്രതയില്ലായ്മയും വിഷാദരോഗവും കാരണമാണ് ടിജെ ജോസഫിന്റെ ഭാര്യ സലോമിയ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടും തീര്‍ത്തും നിന്ദ്യമായ കാരണം ചൂണ്ടിക്കാട്ടി സലോമിയെ അപമാനിക്കാൻ ഷഫിന്‍ മറന്നില്ല.
Post Your Comments